edanad

കരൂർ : ഗ്രാമപഞ്ചായത്തിലെ അല്ലപ്പാറ, വള്ളിച്ചിറ, ഇടനാട് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ ഇടനാട് പുളിയ്ക്കൽ പാലം യാഥാർത്ഥ്യമായി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപാ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു കുര്യത്ത് അദ്ധ്യക്ഷത വഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ പ്രിൻസ് കുര്യത്ത്, മഞ്ജു ബിജു എന്നിവർ പ്രസംഗിച്ചു.