കോട്ടയം : കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നൂറോളം സംഗീതജ്ഞരെ പങ്കെടുപ്പിച്ചുള്ള കേരളപ്പിറവി സംഗീതോത്സവം ഫാ.എം.പി ജോർജ് കോർ എപ്പിസ് കോപ്പയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് വൈകിട്ട് 4ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു , വി.ജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.