കൊഴുവനാൽ: കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ കൊഴുവനാൽ ഗവ.എൽ.പി സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

മത്സരിച്ച 11 വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിന്റോടെയാണ് കലാകിരീടം കൊഴുവനാൽ എൽ.പി സ്‌കൂളിലെ കുരുന്ന് കലാപ്രതിഭകൾ സ്വന്തമാക്കിയത്. ഹെഡ്മിസ്ട്രസ് യമുനാദേവി.ആർ, അദ്ധ്യാപകരായ സജിതാ കിരൺ, ലക്ഷ്മിപ്രിയ.യു, ആര്യ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ മത്സരങ്ങൾക്ക് സജ്ജമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, വാർഡ് മെമ്പർ പി.സി. ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോബി മാനുവൽ, എം.പി.റ്റി.എ പ്രസിഡന്റ് അഞ്ജു തോമസ് എന്നിവർ കലാപ്രതിഭകളെ അഭിനന്ദിച്ചു.


ഫോട്ടോ
കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൊഴുവനാൽ ഗവ. എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ചാമ്പ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.