പരിയാരം: എസ്.എൻ.ഡി.പി യോഗം 1711ാം നമ്പർ പരിയാരം ശാഖയിൽ വനിതാസംഘത്തിന്റെ 50ാമത് വാർഷികവും കനകജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മവും നവംബർ രണ്ടിന് രാവിലെ 10.30ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മേൽശാന്തി അരുൺ ശാന്തി ഭദ്രദീപപ്രകാശനം നിർവഹിക്കും. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അനുമോദിക്കും. മുൻകാല വനിതാ നേതാക്കളെ ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആദരിക്കും. ദീർഘകാലമായി ചങ്ങനാശേരി യൂണിയൻ വനിതാസംഘത്തെ നയിക്കുന്ന ശോഭാ ചന്ദ്രന് സ്‌നേഹോപഹാരം നൽകും. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശവും ബിൽഡിംഗ്പ്ലാനും നൽകും. വനിതാസംഘം താലൂക്ക് യൂണിയൻ സെക്രട്ടറി രാജമ്മ ടീച്ചർ കനകജൂബിലി സന്ദേശം നൽകും. ദേവകുമാരി തമ്പി, പി.ബി രാജീവ്, പ്രസാദ്, കെ.കെ സുരേഷ് കുമാർ, കെ.കെ വിശ്വനാഥൻ, അരുണിമ പ്രദീപ്, ബിജിമോൾ, ലതാകുമാരി സലിമോൻ, സുധർമ്മ, പെണ്ണമ്മ ദാമോദരൻ, ഉഷ ബാബു, ഷീനാ സുനിൽ, എം.കെ ശോഭന, ഉഷ ബാബു, നിഷ അജി തുടങ്ങിയവർ പങ്കെടുക്കും. ശോഭന റെജി സ്വാഗതവും സുബില ഷിനൽ നന്ദിയും പറയും.