
കോട്ടയം : കർഷക സമൂഹത്തെയും കൂട്ടുവള വ്യവസായത്തെയും ഒരുപോലെ ബാധിക്കുന്ന, സബ്‌സിഡി വളങ്ങളുടെ കൂടെയുള്ള ടാഗിംഗ് അനുവദിക്കില്ലെന്ന് കേരള ഫെർട്ടിലൈസർ മിക്‌സചേർസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെ.എഫ്.എം.പി.എ). യൂറിയ, പൊട്ടാഷ്, ഡി.എ.പി പോലുള്ള അത്യാവശ്യ വളങ്ങളോടൊപ്പം വിലകൂടിയ ഇതര വളങ്ങളും ചേർത്ത് നൽകുന്നതാണ് ടാഗിംഗ്. കൂട്ടു വ്യവസായം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കോട്ടയത്ത് ഫ്ലോറൽ പാലസ് ഹോട്ടലിൽ നടന്ന ഏകദിന പരിശീലന ശില്പശാല സംസ്ഥാന പ്രസിഡന്റ് ഭരത് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ധീൻ ഗിരീഷ്‌കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. സി.എസ്.ആർ രാധാകൃഷ്ണൻ സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.