പള്ളം : എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖയിലെ ഗുരുസ്മൃതി കുടുബ യൂണിറ്റ് യോഗം താഴ്ചയിൽ ശിവന്റെ വസതിയിൽ നടന്നു. കൺവീനർ കെ.കെ രതീശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ എന്നിവർ പങ്കെടുത്തു.

ഗുരുകൃപ കുടുംബയൂണിറ്റ് യോഗം വീരാളിശേരിൽ സുതന്റെ വസതിയിൽ നടന്നു. കൺവീനർ സാബു കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ പങ്കെടുത്തു.