asha

കോട്ടയം : യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാൽ ആദ്യ തീരുമാനം ആശമാരുടെ വേതന വർദ്ധനയായിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഫിൽസൺ മാത്യൂസ്, വി.ജെ.ലാലി, സലിം പി.മാത്യു, മിനി കെ.ഫിലിപ്പ്, സാബു മാത്യു, ഡോ.സെബിൻ എസ്.കൊട്ടാരം, ജോയി ചെട്ടിശ്ശേരി, ഷിബു ഏഴേപുഞ്ചയിൽ, വി.പി.കൊച്ചുമോൻ, എസ്.രാധാമണി, പി.ഷൈനി, എൻ.കെ.ബിജു, എ.ജി. അജയകുമാർ, പ്രൊഫ.പി.എൻ തങ്കച്ചൻ, അഭിഷേക് ബിജു, കെ.എസ്. ചെല്ലമ്മ എന്നിവർ പ്രസംഗിച്ചു.