vanitha

കോട്ടയം: തൊഴിലിടങ്ങളിലെ ആഭ്യന്തര സമിതികളേക്കുറിച്ച് വേണ്ടത്ര അവബോധം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സിറ്റിംഗിൽ 72 കേസുകൾ പരിഗണിച്ചതിൽ ഒൻപതെണ്ണം തീർപ്പാക്കി. 58 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ട് കേസുകളിൽ റിപ്പോർട്ട് തേടി. മൂന്ന് കേസുകളിൽ കൗൺസലിംഗ് നിർദ്ദേശിച്ചു. അഭിഭാഷകരായ സി.കെ സുരേന്ദ്രൻ, സി.എ ജോസ്, ഷൈനി ഗോപി, കൗൺസലർ ഗ്രീഷ്മ പ്രസാദ് എന്നിവർ പങ്കെടുത്തു.