കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം ആഘോഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ഷഷ്ഠിപൂജയിലും പ്രസാദമൂട്ടിലും നിരവധിയാളുകൾ പങ്കെടുത്തു. ശ്രീകുമാരമംഗല ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.