jos

കോട്ടയം: തെരുവ് നായ പ്രശ്‌നത്തിൽ എ.ബി.സി ചട്ടങ്ങളുമായി ബന്ധപ്പെട്ട ദേശീയ നിയമ രൂപീകരണത്തിനുള്ള നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ ഉടൻ സമർപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമായി ഇത് വളർന്നു. ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുകയും പേവിഷ ബാധയേറ്റ് നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 3ന് സുപ്രീംകോടതി തെരുവുനായ ശല്യം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ കേരളം പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.