വൈക്കം: സ്‌മൈൽ സാധനാ ട്രസ്റ്റ് സംഘടിപ്പിച്ച കുട്ടികളുടെ ശ്രീനാരായണ ധർമ്മോത്സവം ഏനാദി എസ്.എൻ.ഡി.പി ശാഖയിൽ നടന്നു . ഋഷി നാരായണന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാശാന്തിഹവനവും ഗുരുപുഷ്പാഞ്ജലി അർച്ചനയും നടത്തി. പൊതുസമ്മേളനം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.
സ്വാമിനി വിഷ്ണുപ്രിയാനന്ദ മാതാജി, ധന്യ ബെൻസാൽ എന്നിവർ പ്രസംഗിച്ചു. അനീഷ് ബോധി സ്വാഗതവും ശാഖ സെക്രട്ടറി വിനു നന്ദിയും പറഞ്ഞു. .