j

കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വിഷൻ 2031 ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങളും, സഹകരണ ബാങ്കുകളും യോജിച്ച് പ്രവർത്തിച്ചാൽ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. തദ്ദേശസ്ഥാപനങ്ങൾക്ക് അംഗത്വം നൽകി വായ്പകൾ ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് പരസ്പര സഹകരണത്തിലൂടെ നാടിന്റെ വളർച്ച ഉറപ്പാക്കാനാകും. ഇക്കാര്യത്തിൽ സഹകരണ വകുപ്പിന്റെ നടപടികൾ പൂർത്തിയായി. തദ്ദേശ വകുപ്പ് മന്ത്രിയുമായി ഉടൻ ചർച്ച നടത്തും. ആവശ്യമായ നിയമ ഭേദഗതികളും കൊണ്ടുവരും. പ്രാഥമിക സഹകരണസംഘങ്ങളിലും ശാഖകളിലും ഇടപാടുകൾക്ക് ഏകീകൃത സോഫ്‌റ്റ്‌വെയർ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.