കുറിച്ചി: സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നിന്നും 31ന് വൈകുന്നേരം നാലിന് പരുമല തീർത്ഥയാത്ര ആരംഭിക്കും. 7.30ന് വടക്കൻ മേഖല പരുമല തീർത്ഥാടകർക്ക് കുറിച്ചി വലിയപള്ളിയിൽ സ്വീകരണം നൽകും. നവംബർ 2ന് രാവിലെ 8ന് കുർബാന, തുടർന്ന് 10ന് ഫാ.ഫിലിപ്പോസ് ഫിലിപ്പോസ് പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. തീർത്ഥാടകർക്ക് തിരികെ പോകാനുള്ള വാഹനസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ജസ്റ്റിൻ ജേക്കബ് കുത്തുകല്ലുങ്കൽ, ജോഷ്വാ കെ.രാജു കോയിത്ര എന്നിവർ നേതൃത്വം നൽകും. ഫോൺ:9995077467, 7510368397.