ഇളങ്ങുളം: രംഗശ്രീ കഥകളി ക്ലബിന്റെ 11-ാം വാർഷികം നവംബർ രണ്ടിന് നടക്കും. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് വാർഷിക പൊതുയോഗം, 1.30ന് വാർഷികസമ്മേളനം ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ആർ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ചാലക്കുടി മുരളി മുഖ്യപ്രഭാഷണം നടത്തും. കലാമണ്ഡലം അഖിലിന് രംഗശ്രീ പുരസ്‌കാരം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സമ്മാനിക്കും. എസ്.ഷാജി, വിനോദ് മുളയ്ക്കൽ, എം.ആർ.സരീഷ്‌കുമാർ, വി.കെ.ഉണ്ണികൃഷ്ണൻനായർ, വി.എ.ശിവശങ്കരപ്പിള്ള തുടങ്ങിയവർ പങ്കെടുക്കും. മൂന്നിന് മേജർസെറ്റ് കഥകളി സീതാസ്വയംവരം.