അരീക്കര: മീനച്ചിൽ യൂണിയന് കീഴിലെ ശാഖകളിൽ വിവിധ വികസനപദ്ധതികൾ പൂർത്തിയായി വരികയാണെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു.

157ാം നമ്പർ ശാഖാ വക അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതിയ ദേവസ്വം കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ ചെയർമാൻ അനീഷ് പുല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാമപുരം സി.റ്റി.രാജൻ, കൺവീനർ സജീവ് വയലാ, ബിജു അമ്മായിക്കുന്നേൽ, രാജൻ വട്ടപ്പാറ, ഹരിദാസ് കാരക്കാട്ട്, ഹരിദാസ് ആറുകാക്കൽ, ബാലു ബാലചന്ദ്രൻ, സാബു മൂലയിൽ, പ്രവീൺ ഓലേടത്ത്, ബാബു പ്ലാച്ചേരി, സാജൻ നിരവത്ത്, ശശി ചെറുവീട്ടിൽ, സന്തോഷ് പള്ളിക്കാപറമ്പിൽ, ഷീല, ഉഷാ ഹരിദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.


ഫോട്ടോ അടിക്കുറിപ്പ്
അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതിയ ദേവസ്വം കാര്യാലയത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ നിർവഹിക്കുന്നു. രാമപുരം സി.റ്റി.രാജൻ, സജീവ് വയലാ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ സമീപം.