ചങ്ങനാശേരി: എൻ.എസ്.എസ് പതാകാദിനാഘോഷം നാളെ നടക്കും. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തും, മന്നം സമാധിമണ്ഡപത്തിലും, താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും, കരയോഗങ്ങളിലും രാവിലെ 10ന് പതാക ഉയർത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടത്തും. മന്നം സമാധിമണ്ഡപത്തിൽ പതാക ഉയർത്തിയതിന് ശേഷം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.