കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിൽ വരുന്ന ലെവൽ ക്രോസുകളുടെ സമീപനപാത ടാർ ചെയ്ത് നവീകരിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേയ്ക്ക് ആയതിനാൽ മറ്റ് വകുപ്പുകൾ ഈ ഭാഗത്ത് അറ്റകുറ്റപണി നടത്താത്തതിനാൽ റോഡ് തകർന്ന നിലയിലായിരുന്നു.റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.