yours-today-

അശ്വതി: തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും. കർഷകർക്ക് അനുകൂല സമയമാണ്. ഗൃഹം മോടിപിടിപ്പിക്കുവാൻ ധനം ചെലവഴിക്കും. വിദേശത്തുള്ളവരിൽ നിന്ന് അനുകൂല ഗുണങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാദ്ധ്യമാകും. ഭാഗ്യദിനം ബുധൻ
ഭരണി: വളരെക്കാലമായി ആഗ്രഹിച്ച കാര്യം സാധിക്കും. ഏർപ്പെട്ട ചില കരാറുകളിൽ നിന്ന് പിൻവലിയും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഇൻഷ്വറൻസിൽ തുക കൈവശമെത്തും. സന്താനങ്ങളുടെ വിവാഹകാര്യങ്ങൾ തീരുമാനമാകും. ഭാഗ്യദിനം ശനി
കാർത്തിക: എഴുത്തുകൾക്ക് അനുകൂലമായ മറുപടി ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസിനെ തളർത്തും. ദൂരസ്ഥലത്തുള്ളവരിൽ നിന്ന് സഹായം ലഭിക്കും. കർമ്മരംഗം പൊതുവെ അനുകൂലമാണ്. വ്യവസായങ്ങൾ ആരംഭിക്കാൻ ശ്രമമുണ്ടാകും. ഭാഗ്യദിനം വെള്ളി
രോഹിണി: ശുഭകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ധനനഷ്ടങ്ങൾക്കും അധികച്ചെലവിനും സാദ്ധ്യതയുണ്ട്. മന്ത്രിമാർക്കും ജനപ്രതിനിധികളുടെ ശ്രേയസ് വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ധനലാഭമുണ്ടാകും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല കാലം. ഭാഗ്യദിനം ചൊവ്വ
മകയിരം: സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലസമയം. ഉന്നതവ്യക്തികളുമായി ഇടപഴകും. അമൂല്യമായ സമ്മാനങ്ങൾ ലഭിക്കും. കൃഷിയിൽ നിന്ന് വരുമാനമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഭാഗ്യദിനം വ്യാഴം

തിരുവാതിര: സർക്കാർ ജോലിക്കായുള്ള ശ്രമങ്ങൾ വിജയിക്കും. പണം ദുർവ്യയം ചെയ്യാനുള്ള പ്രവണത കൂടും. ശത്രുക്കളുടെ മേൽ വിജയിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. എല്ലാകാര്യത്തിലും അലസത അനുഭവപ്പെടും. ഭാഗ്യദിനം ഞായർ
പുണർതം: ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. ജനമദ്ധ്യത്തിൽ കീർത്തിയും മറ്റും ലഭിക്കും. പുതിയ വാഹനങ്ങൾ വാങ്ങും. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടും. ഭാഗ്യദിനം ചൊവ്വ
പൂയം: ഉദ്ദേശിച്ച കാര്യങ്ങൾ തക്കസമയത്ത് നടന്നെന്നു വരില്ല. യാത്രകൾ പ്രയോജനമുണ്ടാകും. ഉദ്യോഗത്തിൽ പ്രമോഷന് സാദ്ധ്യത. പൂജാദിമംഗളകർമ്മങ്ങളിൽ പങ്കെടുക്കും. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഭാഗ്യദിനം ചൊവ്വ
ആയില്യം: ഭൂമി വില്പനയിൽ ലാഭം പ്രതീക്ഷിക്കാം. വളരെയധികം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിവരും. കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഉന്നതസ്ഥാനമാനാദികൾ ലഭിക്കും. ബിസിനസിൽ വലിയ മത്സരം നേരിടേണ്ടിവരും. ഭാഗ്യദിനം ശനി
മകം: പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. മനസിന് വളരെ ആഹ്ലാദമുള്ള സംഭവമുണ്ടാകും. കടം കൊടുത്ത പണം പലിശസഹിതം തിരിച്ചു കിട്ടും. ഹൃദയസംബന്ധമായ രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളിൽ നിന്ന് സഹകരണമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
പൂരം: എല്ലാരംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലമാണ്. ഗുരുക്കന്മാരിൽ നിന്ന് പ്രീതി നേടിയെടുക്കും. ഭാഗ്യദിനം ഞായർ
ഉത്രം: പൂർവകാല സുഹൃത്തുക്കളുടെ സമാഗമം സന്തോഷം പകരും. സദുദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളിൽ ആരോപണമുണ്ടായേക്കാം. ഉയർന്ന വ്യക്തികളുമായി ബന്ധപ്പെടാനിടയുണ്ട്. ഗൃഹനിർമ്മാണം തുടങ്ങും. വിദേശയാത്ര മാറ്റിവയ്ക്കേണ്ടിവരും. ഭാഗ്യദിനം ബുധൻ

അത്തം: മേലുദ്യോഗസ്ഥരുടെ വിരോധമോ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. യാത്രകൾക്കൊണ്ട് പ്രയോജനം ലഭിക്കും. വാഹനങ്ങളിൽ നിന്ന് നല്ല ആദായമുണ്ടാകും. ബന്ധുക്കളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. സാമൂഹികരംഗങ്ങളിൽ പ്രശസ്തി കൂടും. ഭാഗ്യദിനം തിങ്കൾ
ചിത്തിര: വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും. പുതിയജോലിക്ക് വേണ്ടിയോ വ്യവസായങ്ങളാരംഭിക്കുന്നതിനോ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ്. പുനർവിവാഹത്തിനായുള്ള ശ്രമങ്ങൾ സാദ്ധ്യമാകും.നല്ല ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ഭാഗ്യദിനം ബുധൻ
ചോതി: ബിസിനസിൽ പുരോഗതിയുണ്ടാകും. പല പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ വാഹനങ്ങൾ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം വെള്ളി
വിശാഖം: എല്ലാരംഗത്തു ബുദ്ധിസാമാർത്ഥ്യം പ്രദർശിപ്പിക്കും. ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും നേട്ടമുണ്ടാകും. പഴയചില സുഹൃത്തുക്കളുടെ സമാഗമം മനസിനെ സന്തോഷിപ്പിക്കും. വിദേശത്ത് ജോലിചെയ്യുന്നവർ തിരിച്ചെത്തും. ഭാഗ്യദിനം ഞായർ
അനിഴം: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയമുണ്ടാകും. ഷെയറുകളിൽ നിന്നും വൻ ആദായം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് എല്ലാവിധ ഉയർച്ചയുണ്ടാകും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും. പതിവിലുമധികം യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം വ്യാഴം
തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തുതീർക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് തുടങ്ങും. ഉയർന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാദികളിൽ വിജയമുണ്ടാകും. വാഹനം വാങ്ങാൻ നല്ല സമയമാണ്. ഭാഗ്യദിനം ശനി
മൂലം: ഗവൺമെന്റ് ജോലിക്കാർക്ക് പ്രമോഷനും സ്ഥലം മാറ്റവും കിട്ടും. ദൂരദേശത്തുള്ളവർ ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തും. ഗൃഹത്തിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. ബാങ്കിംഗ് ഏർപ്പാടുകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ
പൂരാടം: ധനപരമായി സ്വല്പം പ്രയാസങ്ങളുണ്ടാകും. ഇൻഷ്വറൻസ് ഏജന്റുമാർക്ക് നല്ല ബിസിനസുണ്ടാകും. പൊതുവേദിയിൽ പ്രസംഗിക്കാനവസരമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പലചരക്ക് കച്ചവടക്കാർക്ക് നല്ല വ്യാപാരം ലഭിക്കും. ഭാഗ്യദിനം ഞായർ
ഉത്രാടം: പല കേന്ദ്രങ്ങളിലൂടെയും വരുമാനമുണ്ടാകും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. അനാവശ്യ കാര്യങ്ങളോർത്ത് മനസ് വ്യാകുലപ്പെടും. പൊതുരംഗത്ത് നിന്ന് വീട്ട് സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രവണത കാണിക്കും. ഭാഗ്യദിനം ചൊവ്വ
തിരുവോണം: ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. സഹോദരന്മാരിൽ നിന്ന് സഹായം ലഭിക്കും. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കും. വാഹനങ്ങളിൽ ക്രയവിക്രയം നടത്തും. ഭാഗ്യദിനം ശനി
അവിട്ടം: സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണത കാണിക്കും. ലോട്ടറികളിൽ നിന്നും നേട്ടമുണ്ടാകും. വീട്ടിൽ ചില മംഗളകാര്യങ്ങൾ നടക്കും. ഗ്രന്ഥകാരന്മാർക്കും അദ്ധ്യാപകർക്കും അനുകൂല സമയം. ഭാഗ്യദിനം ബുധൻ
ചതയം: കൂട്ടുകച്ചവടത്തിലൂടെ ആദായം ലഭിക്കും. അകാരണമായി അയൽക്കാരുമായി വാക്കേറ്റമുണ്ടാകും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. അർഹതയില്ലാത്ത പണം കൈവശമെത്തും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. വിദേശയാത്രകൾ സാദ്ധ്യമാകും. ഭാഗ്യദിനം ഞായർ
പൂരുരുട്ടാതി: സാധാരണക്കാരുമായി കൂടുതൽ അടുത്ത് പെരുമാറും. കൃഷിയിൽ നിന്നും കന്നുകാലികളിൽ നിന്നും ലാഭമുണ്ടാകും. വ്യാപാരത്തിൽ നിന്നും പൂർവാധികം ലാഭം കിട്ടിക്കൊണ്ടിരിക്കും. ക്ഷേത്രപൂജാരിമാർക്ക് അനുകൂലസമയമാണ്. ഭാഗ്യദിനം തിങ്കൾ
ഉത്രട്ടാതി: സന്താനങ്ങൾക്ക് അഭിവൃദ്ധിയും വിദ്യാഭ്യാസത്തിൽ ഉയർച്ചയുമുണ്ടാകും. സർവ്വീസിൽ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. കലാകാരന്മാർക്കും എഴുത്തുകാർക്കും അനുകൂലസമയമാണ്. പലകാര്യങ്ങളിലും തടസങ്ങളുണ്ടാകാം. ഭാഗ്യദിനം ബുധൻ
രേവതി: പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. തൊഴിൽ മേഖലകളിൽ നിന്ന് ആദായമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർ നാട്ടിലേക്ക് വരും. ഭാഗ്യദിനം വെള്ളി.