സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ ഒക്ടോബർ 10ന് തിയേറ്രറിൽ. നിരഞ്ജന അനൂപ്,കെ. പി. എ സി .ലളിത, സബിത ജയരാജ്, നിതിൻ രൺജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്
മാത്യു തോമസിനെ നായകനാക്കി ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ഒക്ടോബർ 10ന് തിയേറ്രറിൽ. മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ.
എ ആന്റ് എച്ച്.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം.