കാർത്തിക ആര്യനും അനന്യ പാണ്ഡെയും നായകനും നായികയുമായി എത്തുന്ന തുമേരി മേൻ തേരാ തു മേരി ഫെബ്രുവരി 14ന് വാലന്റെൻസ് ദിനത്തിൽ റിലീസ് ചെയ്യും. സമീർ വിദ്വാൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാർത്തിക്കും അനന്യയും പാസ്പോർട്ടിന് പിന്നിൽ ഒളിപ്പിച്ചുവച്ച് ചുംബിക്കുന്നതായി പോസ്റ്ററിൽ കാണാം. മധുരവും യുവത്വവുമുള്ള പ്രണയകഥ പറയുന്ന ചിത്രത്തിൽ റേ, റൂമി എന്നാണ് ഇവരുടെ കഥാപാത്രങ്ങളുടെ പേര്.
പതി പത്നി ഒൗർ ഹൂ എന്ന ചിത്രത്തിനുശേഷം കാർത്തിക് ആര്യനും അനന്യ പാണ്ഡെയും വീണ്ടും ഒന്നിക്കുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കുന്നു.