പനിലക്ഷണങ്ങളുണ്ടായാൽ ആദ്യദിവസങ്ങളിൽ വിശ്രമിച്ച് കൃത്യമായി ഭക്ഷണം കഴിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ ശമനമുണ്ടാകും. എന്നാൽ വിശ്രമില്ലാതെ പനിയെ വെല്ലുവിളിച്ചാൽ ഗുരുതരമാകും. മാറിയില്ലെങ്കിൽ ചികിത്സതേടണം. പലപ്പോഴും രാത്രികാലങ്ങളിലാണ് ആശുപത്രിയിൽ പോകാൻ പലരും തയ്യാറാകുന്നത്. ക്യാഷ്വാലിറ്റികളിലെത്തുന്ന ഇത്തരം കേസുകൾ ആശുപത്രികളിൽ അമിതഭാരമാകും. പനി ശക്തമായാൽ വിറയൽ, തളർച്ച തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്നവരെ മെഡിക്കൽ കോളേജിലേക്കാണ് താഴേതട്ടിലുള്ള ആശുപത്രികളിൽ നിന്ന് അയക്കുന്നത്. രോഗീബാഹുല്യത്തിൽ ശ്വാസംമുട്ടുകയാണ് ഭൂരിഭാഗം മെഡിക്കൽ കോളേജുകളും.