കോട്ടയം: അഞ്ച് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കോട്ടയത്ത് വൈക്കം ഉദയനാപുരത്താണ് സംഭവം. ബീഹാർ സ്വദേശി അബ്‌ദുൾ ഗഫൂറിന്റെ മകൻ ഫർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടെ ഫർസാൻ വെള്ളത്തിൽ വീണു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇരുമ്പുഴിക്കര എൽപി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഫർസാൻ. കഴിഞ്ഞ അഞ്ച് വർഷമായി ഇരുമ്പിക്കരയിലാണ് താമസം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.