സന്ദീപ് പ്രദീപ് നായകനായി ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന എക്കോ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.പടക്കളം, ആലപ്പുഴ ജീംഖാന, ഫാമിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാനവേഷത്തിലെത്തിയ കിഷ്കിന്ധകാണ്ഡം എന്ന ചിത്രത്തിനു ശേഷം ദിൻജിത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേശും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. കിഷ്കിന്ധകാണ്ഡത്തിന്റെ ഒട്ടുമിക്ക അണിയറ പ്രവർത്തകരും എക്കോയുടെ ഭാഗമാണ്.
ആരാദ്ധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമ്മിക്കുന്ന ഛായാഗ്രഹണവും ബാഹുൽ രമേശൻ നിർവഹിക്കുന്നു. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: സൂരജ് ഇ.എസ്. പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കല സംവിധാനം: സജീഷ് താമരശ്ശേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യുംസ്: സുജിത്ത് സുധാകരൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, പ്രൊജക്ട് ഡിസൈനർ: സന്ദീപ് ശശിധരൻ, വിതരണം:ഐക്കൺ സിനിമാസ്. ഒക്ടോബർ 31ന് തിയേറ്ററിലെത്തും. പി.ആർ.ഒ: എ.എസ് ദിനേശ്.