മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റ് ടൈറ്റിൽ ടീസർ പുറത്ത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടിയും എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റിന്റെ ഓരോ ഫ്രെയിമും ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ ദൃശ്യങ്ങളും ടീസറിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരം മാസ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രീകരണം ബാക്കിയുണ്ട്. വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി മോഹൻലാൽ ടീം ഒന്നിക്കുകയാണ്.ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ ചിത്രീകരിക്കും. എഡിറ്റിംഗ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർസ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, ഗാനങ്ങൾ അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യും ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്ത സംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, വിഷു റിലീസായാണ് ചിത്രം പ്രദർശനത്തിന് എത്തുക.പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.