a

നീ​തി​ബോ​ധ​ങ്ങ​ളി​ന്നെ​വി​ടെ
നീ​ളെ​ ​ജ​യി​ക്കും​ ​സ​ത്യ​മെ​വി​ടെ
മ​ന്ന​ന്റെ​ ​ചി​ന്ത​യി​ൽ​ ​വ​ന്നെ​ത്തി
മ​രീ​ചി​ക​യാ​മീ​ ​ചി​ന്ത​ന​ങ്ങൾ
ന​ന്മ​ക​ൾ​ ​മ​രി​ക്കു​ന്നു​ ​മ​ണ്ണിൽ
തി​ന്മ​ക​ള​ട​രാ​ടി​ ​തി​മി​ർ​ക്കു​ന്നു​ ​ഭൂ​വിൽ
പു​ന​ർ​ജ​നി​ക്കു​ന്നു​ ​ദു​ർ​നി​മി​ത്ത​ങ്ങൾ
പാ​ടെ​ ​ക​രി​ക്കു​ന്നു​ ​മാ​ന​വ​ ​ജീ​വി​തം
ലോ​ക​ന​ന്മ​യ്ക്കാ​യ് ​ജ​നി​ച്ച​വ​രൊ​ക്കെ
ലോ​ക​ഗ​തി​യോ​ർ​ത്ത് ​വി​തു​മ്പു​ന്നു

നീ​തി​ദേ​വ​ത​ ​ക​ണ്ണ​ട​യ്ക്കു​മ്പോൾ
ദു​ർ​ദേ​വ​ത​ ​താ​ണ്ഡ​വ​മാ​ടു​ന്നു
നാ​ടി​ന് ​നീ​തി​യേ​കേ​ണ്ട​വർ
ന​ട​ന​മാ​ടു​ന്നു​ ​ദു​ഷ്ട​രോ​ടൊ​ത്ത്
എ​വി​ടെ​യാ​ണ​ല്പം​ ​സ്വാ​ത​ന്ത്ര്യ​മെ​ന്ന്
തി​ര​ഞ്ഞു​ ​ന​ട​ക്കു​ന്ന​തെ​ന്തു​ക​ഷ്ടം
ക​ള്ളം​ ​പ​റ​യും​ ​സ​ത്യ​വാ​ന്മാർ
കു​ലം​കു​ത്തി​ ​വാ​ഴു​ന്നു​ ​ബു​ദ്ധി​ശൂ​ന്യർ

ചി​​​ത്ര​​​രാ​​​ജ്യം
നി​ബി​ൻ​ ​ക​ള്ളി​ക്കാ​ട്
..............................​​​ ​
ഞാ​​​നൊ​​​രു​
​​ചി​​​ത്ര​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു​
​​​​മ​​​ഷി​​​തീ​​​രും​​​ ​വ​​​രെ​
​​ഞാ​​​നെ​​​ന്റെ​​​ ​പേ​​​ന​​​യി​​​ൽ​
​​ഒ​​​രു​​​ ​രാ​​​ജ്യ​​​ത്തി​​​ന്റെ​
​​ഭൂ​​​പ​​​ട​​​മാ​​​യി​​​രു​​​ന്നു​​​ ​വ​​​ര​​​ച്ച​​​ത്,​
​​​​പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു​
​​പ്ര​​​തീ​​​ക്ഷി​​​യ്ക്കാ​​​തെ​
​​എ​​​ന്റെ​​​ ​പേ​​​ന​​​യു​​​ടെ​
​​മ​​​ഷി​​​ ​തീ​​​ർ​​​ന്ന​​​ത്...

​​മ​​​ഷി​​​ ​തീ​​​ർ​​​ന്ന​​​ ​പേ​​​ന​​​യി​​​ൽ​
​​വ​​​ര​​​ച്ചു​​​ ​തീ​​​രാ​​​ത്തൊ​​​രു​
​​രാ​​​ജ്യ​​​ത്തി​​​ന്റെ​​​ ​ന​​​ഗ്ന​​​ ​-​
​​ഭൂ​​​പ​​​ട​​​ചി​​​ത്രം​​​ ​എ​​​ന്നെ​
​​നോ​​​ക്കി​​,​​​ ​അ​​​തി​​​രു​​​ക​​​ൾ​
​​പൂ​​​ർ​​​ണ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ​
​​പേ​​​ടി​​​യോ​​​ടെ​
​​ഏ​​​ങ്ങി​​​ക്ക​​​ര​​​യു​​​ന്നു.​

​​കാ​​​ര​​​ണം​​​ ​അ​​​തി​​​രു​​​ക​​​ൾ​
​​കൃ​​​ത്യ​​​മാ​​​യി​​​ ​ഞാ​​​നാ​​​ദ്യം​
​​വ​​​ര​​​ച്ചു​​​തീ​​​ർ​​​ത്തി​​​ട്ടി​​​ല്ല​​!
​​​​വ​​​ര​​​ച്ചു​​​ ​തീ​​​രാ​​​ത്ത​
​​അ​​​തി​​​രു​​​ക​​​ളി​​​ലൂ​​​ടെ​
​​ആ​​​ ​രാ​​​ജ്യ​​​ത്തേ​​​യ്ക്ക്
​​ആ​​​ർ​​​ക്കും​​​ ​ന​​​ട​​​ന്നു​
​​പോ​​​കാ​​​മെ​​​ന്ന​
​​സ്ഥി​​​തി​​​യാ​​​ണി​​​പ്പോ​​​ൾ​​...

​​ഒ​​​രു​​​ ​രാ​​​ജ്യ​​​മാ​​​കു​​​മ്പോ​​​ൾ​
​​അ​​​വി​​​ടെ​​​ ​നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ട്
​​സു​​​ര​​​ക്ഷ​​​യു​​​ടെ​​​ ​കാ​​​വ​​​ലു​​​ണ്ട്...
​​​​പ​​​ക്ഷേ​​​ ​എ​​​ന്റെ​​​ ​ചി​​​ത്ര​​​ത്തി​​​ലെ​
​​രാ​​​ജ്യ​​​ത്തി​​​ന് ​അ​​​വ​​​യി​​​ല്ല​​,​

​​എ​​​ങ്കി​​​ലും​ ​എ​​​ന്റെ​
​​ചി​​​ത്ര​​​ത്തി​​​ലെ​
​​രാ​​​ജ്യ​​​ത്തേ​​​യ്ക്ക്
​​അ​​​തി​​​രു​​​ക​​​ളും​​​ ​പ്ര​​​വേ​​​ശ​​​ന​
​​ക​​​വാ​​​ട​​​വു​​​മി​​​ല്ലെ​​​ങ്കി​​​ലും​
​​അ​​​വി​​​ടേ​​​ക്ക് ​ക​​​ട​​​ന്നു​
​​പോ​​​കു​​​ന്ന​​​തെ​​​ല്ലാം​
​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണെ​​​ന്നും​
​​നു​​​ഴ​​​ഞ്ഞു​​​ ​ക​​​യ​​​റു​​​ന്ന​​​വ​​​ർ​
​​രാ​​​ജ്യ​​​ദ്റോ​​​ഹി​​​ക​​​ളു​​​മാ​​​ണ്
​​എ​​​ന്നാ​​​ ​ചി​​​ത്രം​​​ ​പോ​​​ലും​
​​നി​​​ശ​​​ബ്‍​​​ദം​ ​എ​​​ന്നോ​​​ട്
​​വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞു​​!

​​അ​​​തും​​​ ​മ​​​റ്റാ​​​രും​
​​കേ​​​ൾ​​​ക്കാ​​​തെ​​​യാ​​​ണ്;
​​ചി​​​ല​​​പ്പോ​​​ൾ​
​​യു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കാ​​​യി​
​​കൊ​​​തി​​​പൂ​​​ണ്ട​​​വ​​​ർ​​​ ​ക​​​ട​​​ന്നു​
​​വ​​​ന്നേ​​​ക്കാ​​​മെ​​​ന്നൊ​​​രു​
​​തോ​​​ന്ന​​​ലി​​​ലാ​​​ണ്
​​ആ​​​ ​ചി​​​ത്ര​​​ത്തി​​​ലെ​
​​അ​​​തി​​​രു​​​ക​​​ളു​​​ടെ​
​​സ​​​ങ്ക​​​ട​​​ക്ക​​​ര​​​ച്ചി​​​ൽ​​....

​​ചി​​​ത്ര​​​ത്തി​​​ന്റെ​
​​ക​​​ര​​​ച്ചി​​​ലോ​​​ർ​​​ത്ത​​​പ്പോ​​​ൾ​
​​ഞാ​​​ൻ​​​ ​മ​​​റ്റൊ​​​രു​
​​പേ​​​ന​​​യെ​​​ടു​​​ത്ത്
​​അ​​​തി​​​രു​​​ക​​​ൾ​​​ ​വ​​​ര​​​ച്ചു​​..

​​ഇ​​​പ്പോ​​​ൾ​​​ ​ക​​​ര​​​ച്ചി​​​ലു​​​ക​​​ൾ​
​​പു​​​റ​​​ത്തു​​​കേ​​​ൾ​​​ക്കു​​​ന്നി​​​ല്ല​​,​
​​അ​​​തി​​​രു​​​ക​​​ൾ​​​ക്ക​​​പ്പു​​​റം​
​​അ​​​വി​​​ടെ​​​യെ​​​ന്താ​​​ണെ​​​ന്ന്
​​ലോ​​​ക​​​മ​​​റി​​​യു​​​ന്നി​​​ല്ല​​...
​​അ​​​ങ്ങ​​​നെ​​​ ​ഞാ​​​ൻ​​​ ​വ​​​ര​​​ച്ചു​
​​തീ​​​ർ​​​ന്ന​​​ ​ചി​​​ത്ര​​​ത്തി​​​നൊ​​​രു​
​​പേ​​​രി​​​ടാ​​​നു​​​റ​​​പ്പി​​​ച്ചു.​

​​ഒ​​​ടു​​​വി​​​ൽ​
​​മ​​​റ്റൊ​​​ന്നും​ ​ആ​ലോ​​​ചി​​​ക്കാ​​​തെ​
​​ഞാ​​​ന​​​തി​​​ന് ​പേ​​​രി​​​ട്ടു​​​ ,​
​​'​​​അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്റെ​
​​ ​രാ​​​ജ്യ​​​ചി​​​ത്രം​!​"​