uk-attack

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിനടുത്തുള്ള ആരാധനാലയത്തിൽ കാറിലെത്തിയ അക്രമി ജനങ്ങളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറ്റിയ ശേഷം രണ്ട് പേരെ കുത്തികൊലപ്പെടുത്തി. ജൂതന്മാരുടെ വിശുദ്ധ ദിനമായ യോം കിപ്പൂർ ആഘോഷത്തിനിടയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ സംഭവസ്ഥലത്ത് തന്നെ പൊലീസ് വെടിവെച്ച് കൊന്നു.

അക്രമിയുടെ പക്കൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോവെന്ന് അന്വേഷിക്കുന്നുണ്ടെന്നും മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി.എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അതേസമയം സ്ഥലത്ത് പ്ലേറ്റോ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരാക്രമണത്തെ നേരിടുമ്പോൾ പൊലീസും അടിയന്തര സേവനങ്ങളും ഉപയോഗിക്കുന്ന ദേശീയ കോഡാണ് ''പ്ലേറ്റോ''. അതിനർത്ഥം ഭീകരാക്രമണമായി പ്രഖ്യാപിച്ചിട്ടില്ലായെന്നാണ്.

ആക്രമണത്തിൽ വളരെയധികം ദുഃഖിതനാണെന്ന് ചാൾസ് മൂന്നാമൻ രാജാവ് പറ‌ഞ്ഞു. യുകെയിലെ ആരാധനാലയങ്ങളിൽ യോം കിപ്പൂർ ആചരിക്കുനതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.