തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ കെ.വി.മോഹൻകുമാർ,പ്രൊഫ.ഡോ.ജി.രാജേന്ദ്രൻ തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്‌നകല രത്നാകരൻ,സ്കൂൾ മാനേജർ ഡോ.എ.ജി.രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി ഡോ.ബെന്നി.പി.വി,അക്കാഡമിക് കമ്മിറ്റി കൺവീനർ ബി.ചന്ദ്രബാബു,സ്കൂൾ പ്രിൻസിപ്പൽ ഡോ.അനിത ആൻഡ്രൂ,എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.കൃഷ്ണൻ,കെ.എ.ബാലൻ,ലോഹിതൻ.കെ,വൈസ് പ്രിൻസിപ്പൽ ദീപ്തി.ടി,കെ.ജി കോഓർഡിനേറ്റർ ഷൈജ.എൻ.എസ്,പ്രൈമറി കോഓർഡിനേറ്റർ ബിജിമോൾ.ജെ.ഒ തുടങ്ങിയവർ പങ്കെടുത്തു.അക്ഷരശ്രീ കുറിച്ച കുഞ്ഞുങ്ങൾക്ക് വിജയദശമി സ്നേഹോപഹാരം നൽകി.