മനില: ഫിലിപ്പീൻസിൽ, പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 72 ആയി. സെബൂ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രതയിലാണ് ഭൂകമ്പമുണ്ടായത്. രക്ഷാദൗത്യം അധികൃതർ ഇന്നലെ അവസാനിപ്പിച്ചു. മരണസംഖ്യ ഗണ്യമായി ഉയരില്ലെന്നാണ് വിലയിരുത്തൽ. ഭൂകമ്പ ബാധിതരായ 20,000ത്തിലേറെ പേർക്ക് സഹായം നൽകുന്നതിനാണ് ഇനി മുൻഗണനയെന്ന് പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ അറിയിച്ചു.