johnson

ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍ ജോണ്‍സണ്‍ ജോയിയാണ് (34) മരിച്ചത്. കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ ഉച്ചയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ അതേ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ ആല്‍ബി ലൂക്കോസ് കൊച്ചുപറമ്പില്‍. രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് നടത്തും.