കഴിഞ്ഞ ദിവസം ദുർഗാപൂജയ്‌ക്കെത്തിയ ബോളിവുഡ് നടി കജോളിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദുർഗാപൂജയ്ക്ക് ശേഷം പടികൾ ഇറങ്ങിവന്ന നടിയെ അവിടെ നിന്ന ഒരാൾ തടയുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. പെട്ടെന്ന് നടിയുടെ മുഖത്തുണ്ടാകുന്ന ഞെട്ടലും വ്യക്തമാണ്.
വീഡിയോ വെെറലായതിന് പിന്നാലെ നടിയോട് അയാൾ മോശമായി പെരുമാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അയാൾ കാണിച്ചത് മോശമായിപ്പോയെന്നും എന്തിനാണ് നടിയെ തടഞ്ഞതെന്നും ആളുകൾ ചോദിക്കുന്നു. വീഡിയോ വൻ വിവാദമായതോടെ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ചിലർ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ അയാൾ മോശയമായി പെരുമാറിയില്ലെന്നും ഫോട്ടോയെടുക്കാൻ വേണ്ടിയാണ് തടഞ്ഞതെന്നും ചിലർ അവകാശപ്പെടുന്നു. ദുർഗ ദേവിയുടെ വിഗ്രഹത്തിന് അടുത്തുനിന്ന് പടികൾ ഇറങ്ങിവന്ന കജോളിനെ അയാൾ കെെ കൊണ്ട് തടയുന്നത് സത്യം തന്നെ. ശേഷം അയാൾ കജോളിനോട് ഒരു ഫോട്ടോ എടുക്കാമോയെന്ന് ചോദിക്കുന്നു. പിന്നാലെ മുകളിലേക്ക് കയറിവന്ന് കജോൾ സന്തോഷത്തോടെ അയാൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.