ss

കല്യാൺ ദസാരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർ ഹീറോ ചിത്രം അധീര"യിൽ എസ്. ജെ സൂര്യ അവതരിപ്പക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് .

കാളയെ പോലെ കൊമ്പുകളുമായി ഉഗ്ര രൂപത്തിൽ നിൽക്കുന്ന എസ് . ജെ സൂര്യയെ പോസ്റ്ററിൽ അവതരിപ്പിക്കുന്നു. പോസ്റ്ററിന്റെ പശ്‌ചാത്തലത്തിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതും ഉരുകിയ ലാവ കട്ടിയുള്ള ചാരമായി ആകാശത്തെ മൂടുന്നതും കാണാം. ക്രൂരനായ ഒരു രാക്ഷസന്റെ പ്രഭയെ ഉൾക്കൊള്ളുന്ന വേഷവിധാനത്തിലാണ് എസ്. ജെ സൂര്യയുടെ അവതരണം. നായകൻ അധീരയും ശക്തനായ രാക്ഷസനും തമ്മിൽ ഇതിഹാസ ഏറ്റുമുട്ടലിനെ പോസ്റ്റർ വ്യക്തമായി എടുത്തു കാണിക്കുന്നു. തെലുങ്കിൽ ആദ്യത്തെ സോമ്പി ചിത്രവും, ആദ്യത്തെ ഒറിജിനൽ സൂപ്പർ ഹീറോ ചിത്രമായ ഹനുമാനും അവതരിപ്പിച്ച പ്രശാന്ത് വർമ്മ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.ശരവണൻ കൊപ്പിസെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ആർകെഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേഷ് ദുഗ്ഗൽ നിർമ്മിക്കുന്നു.

ഛായാഗ്രഹണം- ശിവേന്ദ്ര ദാസരധി, സംഗീത സംവിധായകൻ- ചരൺ പാകാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പ്രൊഡക്ഷൻ ഡിസൈനർ- നാഗേന്ദ്ര തംഗല, പി.ആർ. ഒ- ശബരി