ടോർപിഡോ ജനുവരിയിൽ ആരംഭിക്കും

ssss

ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗവുമായി സംവിധായകൻ തരുൺ മൂർത്തി എത്തുന്നു. ഓപ്പറേഷൻ കംബോഡിയ എന്നു പേരിട്ട ചിത്രത്തിൽ നായകനായി പൃഥ്വിരാജ്.

ലുക്‌മാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, ഇർഷാദ് എന്നിവർ രണ്ടാം ഭാഗത്തിലും ഉണ്ടാവും. വി. സിനിമാസ് ഇന്റർനാഷണൽ, ദ മാനിഫെസ്റ്റേഷൻ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേൾഡ് വൈഡ് സിനിമാസാണ് നിർമ്മാണം. ആദ്യ ഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഫായിസ് സിദ്ദിഖ്, സംഗീതം ഒരുക്കിയ ജേക്‌സ് ബിജോയ് എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്.

ഷെഫിഖ് വി.ബി.ആണ് എഡിറ്റർ. ബിനു പപ്പു കോ - ഡയറക്ടറാണ്. 2021ൽ ആണ് തരുൺ മൂർത്തിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായി ഓപ്പറേഷൻ ജാവ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടി. രണ്ടാം ഭാഗവും തരുൺ മൂർത്തിയുടെ രചനയിലാണ്. ബ്ളോക് ബസ്റ്ററായ തുടരുവിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ടോർപ്പിഡോ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നസ്ളിനും ഗണപതിയും തമിഴ് നടൻ അർജുൻ ദാസും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ബിനു പപ്പു ആണ് തിരക്കഥ. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്നു.