രണ്ടും മൂന്നും നിലയുള്ള വീട് പണിത്, പിന്നീട് മുകളിലേക്ക് കയറാൻ പറ്റാത്തവരുണ്ട്. അവർക്കായി ഇതാ ഒരു ലിഫ്റ്റ്. വീടിനുള്ളിൽ അധികം സ്ഥലമില്ലെങ്കിലും കുഴപ്പമില്ല, അതുമതി ലിവയുടെ ഹോം ലിഫ്റ്റിന്. വീട് പഴയതായാലും പ്രശ്നമില്ല, 100 വർഷത്തിലേറെ പഴക്കമുള്ള വീടുകളിൽ പോലും ലിവ ലിഫ്റ്റ് സജ്ജമാക്കാം. '20 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ സ്വന്തമായി വീട് പണിയണമെന്ന ആഗ്രഹത്തിൽ റഫറൻസിനായി പല വീടുകളിൽ പോയിരുന്നു. മുകളിലെ നിലയിലേക്കൊന്നും ആളുകൾ കയറാത്തത് അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. മെഷിൻ ഫാബ്രിക്കേഷൻ, ഇൻഡസ്ട്രിയൽ മേഖലയിൽ ദീർഘകാലം പരിചയമുള്ളതിനാൽ മുകളിലേക്ക് കയറാൻ 'No Step Solution" ഒരുക്കണമെന്ന ചിന്തയിലാണ് ഹോം ലിഫ്റ്റ് എന്ന ആശയവും ലിവ എന്ന കമ്പനിയും പിറന്നത്.' ലിവ ഹോം ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടറും ചെയർമാനുമായ സുരേഷ് ബാബു പറയുന്നു.
'വീടുകൾക്ക് ലിഫ്റ്റ് എന്ന ആശയവുമായി ആദ്യം രംഗത്തിറങ്ങിയപ്പോൾ കളിയാക്കിയവർ പോലുമുണ്ട്. ശരിയാണ്, 10 വർഷം മുൻപ് ആർക്കും ഇത് ചിന്തിക്കാൻ പോലുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാവരും ഇതിന്റെ ആവശ്യകത മനസിലാക്കുന്നു. ഹോം ലിഫ്റ്റ് സ്ഥാപിക്കുന്നതോടെ വീടുകളിലെ പ്രായമായ അച്ഛനമ്മമാർക്ക് മാത്രമല്ല ഗർഭിണികൾക്കും താഴത്തെ മുറികൾ പോലെ മുകളിലെ റൂമുകളും ഉപയോഗിക്കാനാകും. വീൽ ചെയർ മോഡൽ കസ്റ്റമൈസ് ചെയ്തുനൽകുന്നത് ദിവ്യാഗതർക്കും ഒരു തുണയാണ്.' മാനേജിംഗ് ഡയറക്ടറായ സഞ്ചു കാട്ടുങ്ങലും കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മാത്രമല്ല, വിദേശത്ത് പോലും ഇന്ന് ഹിറ്റാണ് ലിവയുടെ ഹോം ലിഫ്റ്റ്സ്. അധികം സ്ഥലം മുടക്കില്ലാതെ സുന്ദരമായി ഡിസൈൻ ചെയ്ത ലിവ ഹോം ലിഫ്റ്റ്സ് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സുരേഷ് ബാബുവും സഞ്ചു കാട്ടുങ്ങലും ലക്ഷ്യമിടുന്നത്. ലിവ ഹോം ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് സ്റ്റാർട്ടപ്പ് മിഷന്റെയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും അംഗീകാരവും ഐ. എസ്.ഒ സർട്ടിഫിക്കേഷനും ഇൻസ്പെക്ടറേറ്റ് ലൈസൻസും കൂടി ലിവ ഹോം ലിഫ്റ്റ്സിനുണ്ട്. കോയമ്പത്തൂർ, ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഓഫീസുള്ള ലിവ ഹോം ലിഫ്റ്റിന്റെ ആസ്ഥാനം തൃശൂർ മരത്താക്കരയിലാണ്. കൂടാതെ സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റ്, പാനൽബോർഡ് നിർമാണം, പി.യു. പെയിന്റിംഗ് ബൂത്ത്, സ്റ്റീൽ ഫാബ്രിക്കേഷൻ ഡിസൈനിംഗ് & ഡ്രോയിംഗ് തുടങ്ങിയ ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു.
സുരേഷ് ബാബു തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്നും ബി ടെക് ബിരുദം നേടിയ ശേഷമാണ് പ്രവാസജീവിതത്തിലേക്ക് കടന്നത്. പിന്നീട് നാട്ടിൽ തിരികെയെത്തിയാണ് ലിവയ്ക്ക് തുടക്കം കുറിച്ചത്. തൃശൂർ മഹാരാജാസ് പോളിയിൽ നിന്നും ഇലക്ട്രിക്കൽ ഡിപ്ലോമയ്ക്ക് ശേഷം ദുബായിലും ഗുജറാത്തിലും ഉൾപ്പെടെ വിവിധതരം ബിസിനസുകൾ ചെയ്തുവരുന്നു. മാനേജിംഗ് ഡയറക്ടറായ സഞ്ചു കാട്ടുങ്ങൽ. ഇതോടൊപ്പം പൊതുപ്രവർത്തന രംഗത്തും സജീവമാണ് സഞ്ചു. ഫാഷൻ ഡിസൈനിംഗ് സംരംഭകയായ സാന്ദ്രയും ഓംകരേശ്വറുമാണ് സുരേഷ് ബാബുവിന്റെ മക്കൾ. സഞ്ചു കാട്ടുങ്ങലിന്റെ ഭാര്യ റീജ എസ്.ബി.ഐ ലൈഫിൽ ടെറിട്ടറി മാനേജരാണ്. സാരംഗ്, സാവരിയ എന്നിവരാണ് മക്കൾ.
ബൾബ് കത്താനുള്ള കറന്റ്
പോലും വേണ്ട, പിന്നെ പവർ ബാക്കപ്പും
നാല് മുതൽ അഞ്ച് വരെ എച്ച്.പി പവറും മെഷിൻ റൂമും പിറ്റും ഒക്കെ ഒരുക്കിയുള്ള ഇൻഡസ്ട്രിയൽ ലിഫ്റ്റ് പോലെയല്ല, ലിവ ഹോം ലിഫ്റ്റ്സ്. ലിവ ഹോം ലിഫ്റ്റ്സിന് പഴയ വീടുകളിൽ പോലും കുഴിയെടുക്കുകയോ മെഷിൻ റൂം, പില്ലറുകൾ എന്നിവയോ വേണ്ട.
1.2 ചതുരശ്ര മീറ്റർ സ്ഥലത്ത് ഹൈഡ്രോളിക് ടെക്നോളജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലിവ ഹോം ലിഫ്റ്റിന് സിംഗിൾ ഫേസ് വൈദ്യുതി കണക്ഷനും 1500 വാട്സ് പവറും മാത്രം മതി. അതായത്, 80 തവണ മുകളിലേക്ക് കയറിയാൽ മാത്രമേ ഒരു യൂണിറ്റ് കറന്റ് ചെലവാകൂ. ഒരു ബൾബ് കത്താനുള്ള കറന്റ് പോലും വേണ്ട. ഇടയ്ക്ക് കറന്റ് പോയാലും കുടുങ്ങില്ല, താഴേക്ക് തിരിച്ചെത്താനുള്ള പവർ ബാക്ക് അപ്പും ഹോം ലിഫ്റ്റിലുണ്ട്.
250 കിലോ തൂക്കം വരെ കയറ്റാൻ ലിവ ഹോം ലിഫ്റ്റിന് കപ്പാസിറ്റിയുണ്ട്. പഴയ വീട്ടിൽ ഇൻഡസ്ട്രിയൽ ലിഫ്റ്റ് ആരും വച്ചു തരില്ലെങ്കിലും ലിവയുടെ 75 ശതമാനം ലിഫ്റ്റുകളും പഴയ വീടുകളിലാണെന്നതാണ് പ്രത്യേകത. പഴയ വീടുകളിലെ ഉപയോഗം കഴിഞ്ഞതിനുശേഷം പുതിയ വീട് പണിയുമ്പോൾ ലിവ ഹോം ലിഫ്റ്റുകൾ മാറ്റിസ്ഥാപിക്കാനും സാധിക്കും. ഹൈഡ്രോളിക് സിസ്റ്റത്തിൽ വാൾ മൗണ്ടഡ് ആയ ലിവ ഹോം ലിഫ്റ്റ്സ് സെൻസറിലും മെക്കാനിക്കൽ രീതിയിലും പ്രവർത്തിക്കുന്നതിനാൽ മെയിന്റനൻസ് ഫ്രീയാണ്. റെയിലും വീലുകളും ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ലിഫ്റ്റിന് പേറ്റന്റും നേടിയിട്ടുണ്ട്. വീൽചെയർ ലിഫ്റ്റും പ്രത്യേകമായി ചെയ്തുകൊടുക്കുന്നുണ്ട് ലിവ. 200 ലേറെ സംതൃപ്തരായ ഉപഭോക്താക്കൾ ഇന്ന് ലിവ ഹോം ലിഫ്റ്റിനുണ്ട്.