തിരുവനന്തപുരം:മനോരോഗ വിദഗ്ദ്ധൻ ഡോ.എൻ.പ്രഭാകരന്റെ ഓർമ്മദിനമായ ഇന്ന് കുമാരപുരം ദിവ്യപ്രഭ കണ്ണാശുപത്രിയിൽ സേവനദിനമായി ആചരിക്കും. രാവിലെ 9ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പിൽ രക്തസമ്മർദ്ദം,കണ്ണിലെ മർദ്ദം,കാഴ്ച,ഫണ്ടസ് ഫോട്ടോ,കണ്ണട പരിശോധന തുടങ്ങിയവ നടക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്ന്,കണ്ണട എന്നിവയ്ക്ക് പ്രത്യേക ഇളവും ഒക്ടോബറിലെ തുടർ ചികിത്സകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഫോൺ: 97465 45544.