vijayadasami

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിജയദശമി വിപുലമായി ആഘോഷിച്ചു. ഗണപതി ഹോമം, വിദ്യാരംഭം,വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ, ദീപാരാധന, നാമാർച്ചന എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി അഭിജിത് തിരുമേനിയും, താഴൂർ മന വി ഹരിനാരായണനും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.