drinking

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് കെഎസ്ഇബി വിജിലൻസ് വിഭാഗം. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശൂര്‍‌, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളിൽ നിന്ന് എട്ട് ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത്തരം പരിശോധനകൾ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ബി കെ ഐപിഎസ് അറിയിച്ചു.