കൊച്ചി: അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്നതിനാൽ സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഡോളറിന്റെ അപ്രമാദിത്യം തകരുന്നതും യു.എസ് ബോണ്ടുകളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതും സ്വർണത്തിന് കരുത്തായി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 3,885 ഡോളറിന് മുകളിലെത്തി. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 640 രൂപ ഉയർന്ന് 87,560 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 80 രൂപ ഉയർന്ന് 10,945 രൂപയിലെത്തി. ഒൻപതു മാസത്തിനിടെ സ്വർണ വിലയിൽ അൻപത് ശതമാനമാണ് കൂടിയത്. നടപ്പുവർഷം തുടങ്ങുമ്പോൾ സ്വർണ വില പവന് 57,200 രൂപയായിരുന്നു. ഒൻപത് മാസത്തിനിടെ പവൻ വില 30,250 രൂപ കൂടി.