child

മലപ്പുറം: ബെെക്ക് സെെക്കിളിലിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ഇസിയാനാണ് മരിച്ചത്. ഇന്ന് വെെകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.