ഇസ്ലാമാബാദ്: ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പാകിസ്ഥാൻ ഭരണകൂടം അറിയിച്ചതോടെ, ദിവസങ്ങൾ നീണ്ട പ്രതിഷേധം നിറുത്തിവച്ച് പാക് അധീന കാശ്മീരിലെ ജനങ്ങൾ. ഇതു സംബന്ധിച്ച കരാറിൽ പ്രതിഷേധക്കാരും സർക്കാരും ഒപ്പിട്ടു.
സെപ്‌തംബർ 29നാണ് അവകാശ ലംഘനങ്ങൾക്കെതിരെ പാക് അധീന കാശ്മീരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സൈന്യത്തിന്റെ വെടിവയ്പിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതോടെ പാകിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയർന്നിരുന്നു.
ഇതോടെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അടക്കം വാഗ്ദ്ധാനങ്ങൾ നൽകി പാക് ഭരണകൂടം പ്രതിഷേധം തണുപ്പിച്ചത്. അതേ സമയം, വാഗ്ദ്ധാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.