dd

തിരുവനന്തപുരം: ഓ​ണം​ ​ബ​മ്പ​റു​ക​ളു​ടെ​ ​ഭാ​ഗ്യ​ ​നാ​മ​മാ​യി​ ​ആ​റ്റി​ങ്ങ​ൽ​ ​ഭ​ഗ​വ​തി​ ​ലോ​ട്ട​റീ​സ് ​മാ​റി.​ ​ഇ​തു​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ഭ​ഗ​വ​തി​ ​വി​റ്റ​ ​ടി​ക്ക​റ്റി​ന് ​ഓ​ണം​ ​ബ​മ്പ​ർ.​ 2022​ൽ​ ​ഭ​ഗ​വ​തി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​ഴ​വ​ങ്ങാ​ടി​യി​ലെ​ ​കേ​ന്ദ്ര​ത്തി​ൽ​ ​വി​റ്റ​ ​ടി​ക്ക​റ്റി​നാ​യി​രു​ന്നു​ 25​ ​കോ​ടി. ആ​റ്റി​ങ്ങ​ൽ​ ​സ്വ​ദേ​ശി​ ​ത​ങ്ക​രാ​ജ് 25​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഏ​‌​ജ​ൻ​സി​ ​എ​ടു​ത്ത​ത്.​ ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​അ​ങ്ങോ​ള​മി​ങ്ങോ​ളം​ ​ഔ​ട്ട്‌​ലെ​റ്റു​ക​ളു​ണ്ട്.​ ​ബ​മ്പ​ർ,​​​ ​പ്ര​തി​ദി​ന​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​ഇ​തി​ന​കം​ 250​ ​ത​വ​ണ​ ​ഭ​ഗ​വ​തി​ ​വി​റ്റ​ ​ടി​ക്ക​റ്റ് ​ഒ​ന്നാം​ ​സ​മ്മാ​നം​ ​നേ​ടി​യെ​ന്ന് ​ത​ങ്ക​രാ​ജ് ​പ​റ​ഞ്ഞു.