തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്നത് സിനിമാ മേഖലയിലെ പരസ്യമായ ഒരു രഹസ്യമാണ്. എന്നാൽ ഈ ഡേറ്രിംഗ് വിഷയത്തിൽ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം രണ്ടാം തീയതിയാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ വിജയ് ദേവരകൊണ്ടയോ രശ്മികയോ എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവയ്ക്കുകയോ, വിവാഹിതരാകാൻ പോകുന്ന വിവരം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നടനോട് അടുത്ത വൃത്തങ്ങൾ റിപ്പോർട്ടുകൾ ശരിവച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം.
രശ്മികയ്ക്ക് ഇപ്പോൾ 29വയസുണ്ട്. 2017 ജൂലെെയിൽ രശ്മിക മന്ദാനയും നടൻ രക്ഷിത്ത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. 2016ൽ രശ്മിക ആദ്യമായി അഭിനയിച്ച 'കിരിക്ക് പാർട്ടി' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. ആർഭാടപൂർവം നടത്തിയ വിവാഹനിശ്ചയം പക്ഷേ വിവാഹം വരെ എത്തിയില്ല. തൊട്ടടുത്ത വർഷം സെപ്തംബർ മാസത്തിൽ ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിഞ്ഞതിന് കാരണമെന്നാണ് റിപ്പോർട്ട്.
രക്ഷിത്ത് ഷെട്ടി ഇന്നും അവിവാഹിതനാണ്. നിലവിൽ രക്ഷിത്ത് ഷെട്ടി സിംഗിളാണെന്നാണ് റിപ്പോർട്ട്. രശ്മികയുമായുള്ള വിവാഹം മുടങ്ങിയശേഷം നടൻ വേറെ വിവാഹം കഴിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രശ്മിക മറന്നെങ്കിലും രക്ഷിത്തിന് മറക്കാൻ കഴിഞ്ഞ് കാണില്ലെന്നാണ് ആരാധകർ പറയുന്നത്.'777 ചാർളി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ വരെ ഹൃദയം കീഴടക്കിയ രക്ഷിത്ത് ഷെട്ടിക്ക് ഇപ്പോൾ 42 വയസുണ്ട്. താൻ ഡേറ്റിംഗ് ചെയ്യുന്നതായോ വിവാഹം ചെയ്യാൻ പോകുന്നതായോ നടൻ എവിടെയും പറഞ്ഞിട്ടില്ല.