-bathroom

വീട്ടിൽ അതിഥികൾ വരുന്നുണ്ടെന്ന് അറിഞ്ഞാൽ പെട്ടെന്ന് വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബാത്ത്റൂം. കാരണം ബാത്ത്റൂം വൃത്തിയില്ലാതെ കിടക്കുന്നത് വലിയ നാണക്കേടാണ് എല്ലാവർക്കും. വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയാക്കാൻ പ്രയാസമുള്ള സ്ഥലവും ഇതുതന്നെയാണ്. എത്ര വൃത്തിയാക്കിയാലും എണ്ണയും സോപ്പുമെല്ലാം അടിഞ്ഞുകൂടി അഴുക്ക് പിടിക്കുന്നു. വൃത്തിയില്ലാത്ത ബാത്ത്‌റൂമിൽ രോഗാണുക്കളും ഉണ്ടാകും.

അതിനാൽത്തന്നെ ദിവസവും ബാത്ത്റൂം നന്നായി കഴുകുക. ബാത്ത്‌റൂം വൃത്തിയാക്കാൻ പലരും മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നു. എത്ര തന്നെ ഉരച്ച് കഴുകിയാലും ചിലപ്പോൾ ബാത്ത്‌റൂമിലെ ടെെലുകൾ വൃത്തിയാകണമെന്നില്ല. എന്നാൽ ഇത് വൃത്തിയാക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?

ബേക്കിംഗ് സോഡ

​​​​​​ബാത്ത്‌റൂം ടെെലുകളിൽ പറ്റിപിടിച്ചിരിക്കുന്ന കറുത്ത കറ അകറ്റാൻ ബേക്കിംഗ് സോഡ വളരെ നല്ലതാണ്. ഇതിനായി ആദ്യം ബേക്കിംഗ് സോഡയെടുത്ത് അതിലേക്ക് കുറച്ചു വിനാഗിരിയും വെള്ളവും ചേർത്ത് കലർത്തുക. ശേഷം ഇത് കറുത്ത കറയുള്ള ടെെലുകളിലേക്ക് സ്‌പ്രേ ചെയ്തു കൊടുക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് ഒരു തുണിനനച്ച് ടെെലുകൾ തുടച്ചെടുക്കാം. നല്ല പുതുപുത്തൻ പോലെ ടെെലുകൾ വെട്ടിത്തിളങ്ങുന്നത് കാണാം.

ഉപ്പ്

കുറച്ച് ചൂടുവെള്ളത്തിൽ കൂടുതൽ ഉപ്പ് ചേർത്ത് ബാത്ത്‌റൂമിൽ ഒഴിച്ച് കഴുകാവുന്നതാണ്. കൂടാതെ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് കുറച്ച് ഉപ്പ് വിതറിയശേഷം സ്ക്രബ്ബ് ചെയ്താലും അഴുക്ക് വളരെ വേഗത്തിൽ മാറിക്കിട്ടും.