woman

ലക്‌നൗ: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശ് ഗോപാൽപൂരിലാണ് ദാരുണ സംഭവം നടന്നത്. രംഗ്പൂർ സ്വദേശിനി രജനി കുമാരിയാണ് മരിച്ചത്. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞില്ല.

തുടർന്നാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. ഈ വർഷം ഏപ്രിലിലാണ് സച്ചിൻ, രജനിയെ വിവാഹം കഴിക്കുന്നത്. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. രജനിയുടെ അമ്മയാണ് ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് വ്യക്തമാക്കി.