
പാലോട്: വൃന്ദാവനം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച വൃന്ദാവനം ഹിൽസിന്റെ മൂന്നാം വാർഷികവും ഓണാഘോഷ പരിപാടികളുടെ സമാപനവും ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവപ്രഭ ഗ്രന്ഥശാല സെക്രട്ടറി മുബാറക് അദ്ധ്യക്ഷനായി.വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് കുമാർ സ്വാഗതം പറഞ്ഞു.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു മുഖ്യാതിഥിയായി.സ്വാമി സൂക്ഷ്മാനന്ദ,ഫാ.നിതിൻ രാജ്,ഇമാം ത്വാഹാറഷാദി എന്നിവർ പ്രഭാഷണം നടത്തി. ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ.ഷാഹിദാ കമാൽ,വാർഡ് അംഗം ഗിരിപ്രസാദ്,കൃഷി ഓഫീസർ ബിനുലാൽ,പ്രവീൺ,സാലി പാലോട്,സി.പി.ഐ എൽ.സി സെക്രട്ടറി സാജൻ,സന്തോഷ് പാലോടൻ എന്നിവർ സംസാരിച്ചു.
സമൂഹസദ്യ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.പെരിങ്ങമ്മല,പാങ്ങോട് പഞ്ചായത്തുകളിലെ കിടപ്പു രോഗികൾക്ക് ഉച്ചഭക്ഷണം വീടുകളിലെത്തിച്ചു നൽകി. ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ച പച്ചക്കറികൾ വൃന്ദാവനം ഹിൽസിൽ കൃഷി ചെയ്തതാണ്.ഗ്രാമീണ രീതിയിലുള്ള ചായക്കടയും വെച്ചൂർ പശുക്കൾക്കായുള്ള തൊഴുത്തും നീന്തൽകുളവും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള കാഴ്ചകളും വൃന്ദാവനം ഹിൽസിൽ ഒരുക്കിയിട്ടുണ്ട്.പ്രവേശനം സൗജന്യമാണ്.സമാപനത്തോടനുബന്ധിച്ച് കലാപരിപാടികളും പൂത്തിരി മേളയും ഉണ്ടായിരുന്നു.