devaswom-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് ഒക്ടോബർ എട്ടിന് രാവിലെ 11 മണിക്ക് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയനും ദേവസ്വം പെൻഷനേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന മാർച്ചും ധർണ്ണയും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. യുടിയുസി ദേശീയ പ്രസിഡന്റ് എ എ അസീസ്, യുടിയുസി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി സി വിജയൻ , കെ. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.

ക്ഷേത്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ശബരിമലയിൽ നടന്ന സ്വർണ്ണ കടത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരമാണെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയനും ദേവസ്വം പെൻഷനേഴ്സ് യൂണിയനും അറിയിച്ചു.