eishikesh-

ഋഷികേശ് :: ഉത്തരഖണ്ഡിലെ ഋശികേശിൽ സൗന്ദര്യ മത്സരത്തിന്റെ റിഹേഴ്‌സലിനിടെ മോഡലുകളെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തതായി ആരോപണം. നീളം കുറഞ്ഞ വ്സ്ത്രങ്ങൾ ധരിച്ചു എന്ന് ആരോപിച്ചാണ് മോഡലുകളെ രാഷ്ട്രീയ ഹിന്ദുശക്തി സംഘടനയിലെ പ്രവർത്തകർ തടഞ്ഞത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്നഗറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

വെള്ളിയാഴ്ച ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിനിടെയാണ് സംഭവം. റാമ്പ് വാക്കി നടത്തുന്നതിനിടെ എത്തിയ സമരക്കാ‍ർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചെത്തിയ മത്സരാർത്ഥികളെ തടഞ്ഞു നിറുത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

#ऋषिकेश में MISS RISHIKESH के लिए ऑडिशन चल रहा था

हिंदू धर्म के ठेकेदार वहां पहुंच गए और कार्यक्रम बंद करने का हुक्म दे दिया. बेवकूफी के जवाब में वहां आई प्रतिभागियों ने "ठेकेदार" की जमकर खबर ली

ठेकेदारों को अब कौन बताएं कि उत्तराखंड में क्या-क्या हो रहा है? pic.twitter.com/hi1tBqDeaB

— Narendra Pratap (@hindipatrakar) October 4, 2025

ഋഷികേശിന്റെ സംസ്കാരം നശിപ്പിക്കരുതെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭട്നഗർ പറയുന്നത് വിഡിയോയിൽ കാണാം. ഇത്തരം വസ്ത്രങ്ങൾ കടകളിൽ വിൽക്കുന്നത് നിറുത്താൻ ഒരു മത്സരാർത്ഥി വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതേസമയം സംഭവത്തിൽ ഔദ്യോഗിക പരാതികൾ ഇതിുവരെ ലഭിച്ചിട്ടില്ലെന്നും ഇരുവിഭാഗവും പ്രശ്നം ചർച്ച ചെയ്ത് ഒത്തുതീർ‌പ്പാക്കിയെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച സൗന്ദര്യം നേരത്തെ നിശ്ചയിച്ചപോലെ നടന്നതായും റിപ്പോർട്ടുണ്ട്.