sivsankaran

ഒറ്റപ്പാലം: പാലപ്പുറത്ത് കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. പാലപ്പുറം ആപ്പേപുറം കുഴിഞ്ഞു പോക്കിൽ ശിവശങ്കരൻ (65) ആണ് മരിച്ചത്. ചിനക്കത്തൂർ കാവിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സ്വയംപ്രഭ. മക്കൾ: സുനിൽ, സുമിത, സുജിത. മരുമക്കൾ: സുരേഷ്, സോമൻബാബു, അഞ്ജലി.