phone

ദുബായ്: ഓൺലൈനിലൂടെ പണം കൈമാറാനുള്ള ഏറ്റവും എളുപ്പമേറിയ വഴിയാണ് ക്യൂആർ കോഡുകൾ. മാത്രമല്ല, പല ആവശ്യങ്ങൾക്കും വളരെ എളുപ്പത്തിലാക്കാൻ ക്യൂആർ കോഡുകൾ സഹായിക്കും. എന്നാൽ, സൗകര്യപ്രദമായ ഈ മാർഗത്തിന് പിന്നിൽ വലിയ ആപത്തുകൾ ഒളിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. നിങ്ങൾ സ്‌കാൻ ചെയ്യുന്ന ഓരോ ക്യൂആർ കോഡിന് പിന്നിലും തട്ടിപ്പുകാർ ഒളിഞ്ഞിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ദുബായ് മുനിസിപ്പാലാറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ ഫോണിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന മോശം വെബ്‌സൈറ്റുകളിലേക്ക് എത്തിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക്യൂആർ കോഡ് തട്ടിപ്പിൽ നിന്ന് സ്വയം രക്ഷിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില മാ‌ഗങ്ങളിതാ:

നിങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അത് സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഓൺലൈനിൽ പങ്കിടുത്ത ഓരോ വിവരങ്ങളും ഹാക്കർമാർ എളുപ്പത്തിൽ കൈക്കലാക്കുന്നു. യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 1.4 ബില്യണിലധികം അക്കൗണ്ടുകൾ എല്ലാ മാസവും ഹാക്ക് ചെയ്യപ്പെടുന്നു.