
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. ഇതിൽ ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ചില നക്ഷത്രങ്ങളിൽ ജനിക്കുന്നവർക്ക് സൗന്ദര്യം കൂടുതലായിരിക്കും എന്നാണ് വിശ്വാസം. ഇവിടെ സൗന്ദര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഖസൗന്ദര്യം മാത്രമല്ല. പ്രവൃത്തിയിലും പെരുമാറ്റത്തിലും ചിന്തയിലുമെല്ലാമുള്ള സൗന്ദര്യമാണ്. മറ്റ് നക്ഷത്രക്കാരെ അപേക്ഷിച്ച് ഇവരുടെ സ്വഭാവം എല്ലാവർക്കും ഇഷ്‌ടപ്പെടുന്നതാണ്. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
അശ്വതി
മറ്റുള്ളവരോട് വളരെ നന്നായി പെരുമാറുന്നവരാണ് ഈ നക്ഷത്രക്കാർ. ഇവർക്ക് ബുദ്ധിശക്തിയും ഓർമശക്തിയും മികച്ചതായിരിക്കും. ബാഹ്യസൗന്ദര്യത്തിനൊപ്പം ആകർഷകമായ വ്യക്തിത്വം കൂടിയുള്ളവരാണ് ഇവർ.
ഭരണി
മനസിന് തെളിമയുള്ളവരാണ് ഈ നക്ഷത്രക്കാർ. ഇവരുടെ മുഖത്ത് പ്രത്യേക ഐശ്വര്യം കാണാനാകും. വീടിന് ഐശ്വര്യമായി മാറുന്ന ഇവർ നല്ല മനസിനുടമകളാണ്. പ്രത്യേകിച്ച് ഭരണി നക്ഷത്രത്തിൽ ജനിച്ച സ്‌ത്രീകൾ.
കാർത്തിക
ഈ നക്ഷത്രക്കാരെ പങ്കാളികളായി ലഭിക്കുന്നവർ ഭാഗ്യമുള്ളവരാണ്. വളരെ ശാന്ത സ്വഭാവമുള്ള ഇവർ ആരോടും അനാവശ്യമായി കയർത്ത് സംസാരിക്കാറില്ല. എല്ലാ സാഹചര്യത്തിലും സമാധാനം കൈവിടാത്തവരാണ് ഇവർ.
മകം
വളരെ ആകർഷകമായ ശരീരവും സൗന്ദര്യവുമുള്ളവരാണ് ഈ നക്ഷത്രക്കാർ. ഒരിക്കലും തന്റെ തീരുമാനത്തിൽ നിന്ന് പിൻമാറാൻ ഇവർ കൂട്ടാക്കാറില്ല. ഒപ്പം നിൽക്കുന്നവർക്ക് ആത്മവിശ്വാസം നൽകാനും അവരുടെ പ്രശ്‌നങ്ങൾക്കായി പൊരുതാനും ഇവർ മുന്നിട്ടിറങ്ങും.