
മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്‌ള്യു ഡബ്‌ള്യു ഇ സ്റ്റൈൽ ആക്ഷൻ ചിത്രം ചത്താ പച്ച - റിംഗ് ഒഫ് റൗഡിസിൽ അതിഥി താരമായി മമ്മൂട്ടി. ഒരു കോച്ചിന്റെ വേഷം മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം.അ ബ്രഹാം ഓസ്‌ലറിനുശേഷം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ആണ് ചത്താ പച്ച. പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡബ്‌ള്യു ഡബ്‌ള്യു ഇ താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അർജുൻ എത്തുക. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗഖത്ത്, വിശാഖ നായർ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ജോസഫിന്റെ സഹസംവിധായകനും മോഹൻലാലിന്റെ അനന്തരവനുമാണ് അദ്വൈത് നായർ.
ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്‌ൻമെന്റ് ആണ് നിർമ്മാണം. ആഗോള വിതരണ കമ്പനിയായ ദ പ്ളോട്ട് പിക്ചേഴ്സുമായി സഹകരിച്ച് 115 ലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും. രചന സനൂപ് തൈക്കുടം, ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ -എഹ്‌സാൻ- ലോയ് ആണ് ഇൗണം പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.